2013, ജനുവരി 27


രാത്രികള്‍ സമാനിച്ചത് സ്വപ്നമാണെങ്കില്‍ ദിവസേന കടന്നുപോയിരുന്നത് യഥാര്ത്യങ്ങളിലൂടെ മാത്രം.

ഒരിക്കലും നിനക്കാത്ത കാര്യങ്ങള്‍, തെറ്റും ശരിയും നോക്കാതെ ! ഒരുപ്പാട്‌ നമ്മള്‍ ചെയ്തുകൂട്ടി. മോഹ വലയങ്ങള്‍ തീര്‍ത്ത ഇന്ദ്രജാലങ്ങളില്‍ മനസ്സും ശരീരവും കീഴടങ്ങി...
രതിവേദങ്ങളില് വീണുടഞ്ഞ പളുങ്കുമണികള്‍ വിസ്മൃതിയില്‍ ലയിച്ചു ഒരു മേഘശകലമായി...മറവിയുടെ കരിബടം പുതച്ചു. ഇനിയും മതിവരാതെ ആശയുടെ കാര്‍മേഘങ്ങള്‍ ഈ മനുഷ്യ മനസ്സുകളെ കാര്‍ന്നു തിന്നുമ്പോള്‍ വീണ്ടും, പത്തിവിടര്‍ത്തി ആടാന്‍ മാറുന്ന ഘോരസര്‍പ്പമായി നാം...!!!

രാത്രികള്‍ സമാനിച്ചത് സ്വപ്നമാണെങ്കില്‍ ദിവസേന കടന്നുപോയിരുന്നത് യഥാര്ത്യങ്ങളിലൂടെ മാത്രം.

2011, നവംബർ 17

“എന്റെ ചിന്തയും അധീനതയും” (മൂന്ന്‍)

യാന്ത്രിക ജീവിതം നയിക്കുന്ന മനുഷ്യന് മറ്റു സുഹൃത്ത്‌ ബദ്ധങ്ങള്‍ നഷ്ടപ്പെടുന്നുവോ...? ആരുടേയും, ഒവ്വദാര്യം സ്വ്രീകരിക്കരുതെന്നു പറയുന്നത്! എത്രയോ ശരി; ബന്ദ്ങ്ങള്‍ എത്ര വലുതായാലും! മറ്റുള്ളവര്‍ നമ്മെ സഹായിക്കുമ്പോള്‍, അവരുടെ മനസ്സില്‍ ഉടലെടുക്കുന്ന അധീശത്ത ഭാവം! എന്നുമവരുടെ വാക്കുകളിലും, പ്രവൃത്തിയിലും പ്രതിഫലിക്കും...?
അന്യോനം സ്നേഹത്തിന്റെ ആഴവും മൂല്യവും അളക്കാനുള്ള വ്യര്തയഥ...
നിസ്സഹായതയുടെ ശോചനീയാവസ്ഥ! എങ്ങുമെത്താത്ത യാത്ത്രികന്റെ തണല്‍ തേടിയുള്ള പ്രയാണം...! നിരര്ത്ഥ മായ ഒരിടത്ത് അവസാനിക്കും പോലെ...
ആശ്രിതനെന്നും പൂര്ണ്ണുത കൈവരിക്കാന്‍ കഴിയില്ലല്ലോ...! സ്വയം തീരുമാനങ്ങള്‍ എടുക്കാന്‍ കഴിയാതെ നിസ്സഹായതയോടെ...
നിരര്ത്ഥ കമായൊരവസ്ഥയിലേക്ക് അവന്‍ എന്ന് കൂപ്പു കുത്തുന്നു...
അസൂയയുടെ വിഷവിത്തുക്കള്‍ വളര്ന്നു ജടയും നരയും പിടിച്ച മനുസ്സുകള്ക്ക്ത മറ്റുള്ളവരുടെ ഉയര്ച്ചനയും, സന്തോഷവും ഉള്ക്കൊ ള്ളാന്‍ കഴിയാതെ ചിത്ത്രഭ്രമം പിടിപ്പെടുന്നു.
എല്ലാവരിലും തന്റെ ശത്രുവിനെ കാണുകയും വിദ്വേഷം കൊണ്ട് മറ്റുള്ളവരുമായി മനസ്സ് തുറന്നു ഇടപ്പെടാന്‍ കഴിയാതെ, മൈത്രീ ഭാവം വെടിഞ്ഞു, നാശത്തിന്റെ വഴിയിലെക്കും, ചെളിക്കുണ്ടിലെക്കും വീഴുന്നു.
ഒരാളോടെന്കിലും മനസ്സ് തുറന്നു സംസാരിക്കാന്‍ കഴിയാത്തവന്‍ ഒരിക്കല്‍ പോലും സംതൃപ്തി കൈവരിക്കുന്നില്ല.
അനോന്യം സുഖ ദു:ഖങ്ങള്‍ പങ്കിടുന്ന മനുഷ്യന്‍ ജീവിതത്തില്‍ അനുഭവിക്കുന്ന സന്തോഷം! സുഗദ്ധമുള്ള പൂക്കള്‍ വിരിയുമ്പോള്‍ പരത്തുന്ന സവരഭ്യം...! രണ്ടും അവര്ണ്ണ്നീയം.

അടിയുറച്ച വിശ്വാസങ്ങളില്‍ നിന്നും! സത്യമായാലും, മിഥ്യയായാലും, ചുവടു മാറ്റാന്‍ ഭയപ്പെടുന്ന ജനങ്ങള്‍, അന്ദവിശ്വാസങ്ങളെ പുതു തലമുറകളിലെയ്ക്കും വളര്ത്തു്ന്നു.!
സ്വയ താല്പ്പര്യങ്ങല്ക്കാ യി, ഭഗവാന്റെ നാമത്തില്‍ കീര്ത്തലനം പാടിയും, ചെപ്പടി വിദ്യകള്‍ കാണിച്ചും, മനുഷ്യന് പരിചയമില്ലാത്ത ഈശ്വരന്റെ മുഖം മൂടി കടമെടുക്കുകയും ചെയ്യുന്നു.
കാലചക്രം ദൈവത്തിന്റെ രൂപവും, ഭാവവും, മാറ്റുന്നു. ജനസമൂഹത്തിന് സ്വ്രീകാര്യമായ രീതിയിലും ഭാവത്തിലും അത് മാറികൊണ്ടേയിരിക്കും...!

2011, ഒക്‌ടോബർ 22

ഏകാന്തതയുടെ തീരങ്ങളില്‍: ശരിയും തെറ്റും...?

ഏകാന്തതയുടെ തീരങ്ങളില്‍: ശരിയും തെറ്റും...?: ശരിയും തെറ്റും...?

"മരിയ്ക്കാത്ത ഓര്‍മ്മകള്‍"

വരും കാലങ്ങളില്‍ ചിലപ്പോള്‍ ഞാനത് മറന്നേക്കും.....?ചിലപ്പോള്‍ എന്നെന്നും ഓര്‍മകളില്‍ കൊളുത്തിവലിയ്ക്കുന്നൊരു മുറിവായി എന്നെ പിന്തുടരുമായിരിക്കും...?

"എന്റെ സുഹൃത്തിന്റെ മരണം...!"


പഠിയ്ക്കാന്‍ മിടുക്കനല്ലെങ്കിലും മറ്റെല്ലാ കാര്യത്തിലും രാജനാണ് സ്കൂളിലെ ഹീറോ. പത്താം തരം പഠിയ്ക്കുമ്പോള്‍ സ്കൂള്‍ ലീഡര്‍....യൂത്ഫെസ്ടിവലിനു ഏറ്റവും നല്ല നാടകത്തിനുള്ള "പ്രൈസ്" ഞങ്ങള്‍ അവതരിപ്പിച്ച "അടിമച്ചങ്ങലയ്ക്ക് " ഏറ്റവും നല്ല നടന്‍ .... ലളിതഗാനത്തിന് ഒന്നാം സമ്മാനം...! സ്പോര്‍ട്സില്‍, ട്രിപ്പിള്‍ ജമ്പില്‍ ഫസ്റ്റ്.... പോള്‍വാള്‍ട്ടില്‍ ഫസ്റ്റ്.... അങ്ങനെ അവന്‍ പങ്കെടുത്ത ഇനങ്ങളിലെല്ലാം സമ്മാനം..... എന്റെ പ്രിയകൂട്ടുക്കാരന്‍ ഇങ്ങനെ എല്ലാത്തിലും ഫസ്റ്റ് പ്രൈസ് നേടുമ്പോള്‍ ഞങ്ങള്‍ക്ക് പറഞ്ഞറിയിക്കാന്‍ പറ്റാത്ത സന്തോഷം ഉണ്ടാകും...ചെറുതായി അസൂയയും....! കാരണം മറ്റൊന്നുമല്ല അവനെ അറിയാത്തവരായി ഞങ്ങള്‍ പഠിച്ച സ്കൂളില്‍ ആരും തന്നെയില്ല.... അവനോടു സ്കൂളിലെ പെണ്ണുങ്ങള്‍ വന്നു കിന്നാരം പറയുന്നത് കാണുബോള്‍.....! അത് പറയാനേ പറ്റില്ല....അത്രയ്ക്കങ്ങ് ദേഷ്യം തോന്നുമ്മപ്പോള്‍. എന്നാലും ആള്‍ എല്ലാവരോടും ഒരുപ്പോലെ സൗമ്മ്യമായി തന്നെ ഇടപ്പെടും. ചില അടുപ്പം ഉള്ളതൊഴിച്ചാല്‍ ആള്‍ ശുദ്ധന്‍ ആണ്....
രാജന്‍ ഞങ്ങളലെല്ലാവര്‍ക്കും പ്രിയങ്കരന്‍ ആയിരുന്നു. നാട്ടുക്കാര്‍ക്കും വീട്ടുകാര്‍ക്കും.....എല്ലാകാര്യത്തിനും ആള്‍ മുന്‍പില്‍ കാണും. നാടിന്റെ വികസനത്തിനായ് കൊടിപിടിയ്ക്കാന്‍....., ക്ഷേത്രത്തിലെ ഉത്സവ പിരിവിനും, മറ്റു എന്ത് സാമൂഹ്യ കാര്യത്തിനായാലും എല്ലാ കാര്യത്തിനും അവന്‍ ആദ്യം തയ്യാറാകും! എനിയ്ക്കാണെങ്കില്‍ ഓര്‍മ വച്ചകാലം മുതല്‍ അവനായിരുന്നു എന്റെ കളികൂട്ടുകാരന്‍..... ഞങ്ങള്‍ ഒരുമിച്ചായിരുന്നു സ്കൂളില്‍ പോകുന്നതും വരുന്നതും....എന്റെ അയല്‍പ്പക്കം. അച്ഛന്റെ ഉറ്റ സുഹൃത്ത് ശേഖരേട്ടന്റെ മകന്‍....ഞങ്ങള്‍ വീട്ടുക്കാര്‍ തമ്മില്‍ നല്ല സ്നേഹബന്ധം നിലനിന്നുപോന്നിരുന്നു.
ഞാനും അവനും ഒരേ ബഞ്ചില്‍ ഇരുന്നാണ് മൂന്നുവര്‍ഷം പഠിച്ചത്..... എട്ടിലും, ഒബതിലും, പത്തിലും അവന്റെ കൂടെ തന്നെ.....പഠിയ്ക്കാന്‍ മിടുക്കരല്ലെങ്കിലും എല്ലാവിഷയത്തിലും ഞങ്ങള്‍ എങ്ങനെയെങ്കിലും കടന്നു കൂടും.... ചെറുതായി തല്ലിപൊളി ആയകാരണം എല്ലാ ടീച്ചര്‍മാരുടെയും നോട്ടപുള്ളികളായിരുന്നു അന്നെല്ലാം...! വെള്ളിയാഴ്ച ദിവസം ഒന്നര മണിക്കൂര്‍ ആണ് ഉച്ചയ്ക്ക് ഊണിനുള്ള സമയം. ഞങ്ങള്‍ രണ്ടുമൂന്നുപേര്‍ വേഗം ഊണ് കഴിച്ചു അടുത്തുള്ള അബലപറമ്പില്‍ (ശിവക്ഷേത്രത്തില്‍ ) പോകും... അവിടെയുള്ള വലിയ പുളിമരങ്ങളിലും മാവിലും കല്ലെറിഞ്ഞു മാങ്ങയും പുളിയുമെല്ലാം തിന്നു വരുമ്പോഴേക്കും അടുത്ത പിരീഡ് തുടങ്ങിയിരിക്കും, ഇന്റര്‍വെല്‍ കഴിഞ്ഞാല്‍ ആദ്യത്തെ പിരീട് മിക്ക വെള്ളിയാഴ്ചയും ക്ലാസില്‍ കയറാറില്ല. അതിനടുത്ത ക്ലാസ് തുടങ്ങുന്നതിനു മുന്‍പ്‌ ജനാലയില്‍ കൂടി ക്ലാസ്സില്‍ ചാടിക്കയറും..... ( അന്നത്തെ കാലത്ത് ക്ലാസ് റൂമിന്റെ ജനാലകള്‍ എല്ലാം തുറന്നവയാണ് ). പത്താം തരം രണ്ടുപേരും കഷ്ട്ടി കടന്നു കൂടുകയായിരുന്നു....

കോളേജില്‍ ചേരാന്‍ നേരവും രണ്ടുപേരും ഒരേ കോളേജില്‍ (കേരളവര്‍മ തൃശൂര്‍), ഒരുമിച്ചാണ് അപേക്ഷ കൊടുത്തിരുന്നത്.... എന്നാല്‍ എനിക്ക് അവിടെ സീറ്റ് കിട്ടിയില്ലെന്ന് മാത്രമല്ല ...... കായികാടിസ്ഥാനത്തില്‍ അവനു സീറ്റ് കിട്ടുകയും ചെയ്തു. ഞാനാണെങ്കില്‍ പാരലല്‍ കോളേജില്‍ ചേരാന്‍ നി൪ബന്ധിതനായി.കേരളവര്‍മയില്‍ അവനു പുതിയ കൂട്ടുക്കാര്‍ ഒരുപ്പാട്‌ ഉണ്ടായിരുന്നു..... എന്നും വൈകിട്ട് ഞങ്ങള്‍ കളിസ്ഥലത്ത് (അന്ന് ക്രിക്കറ്റ് കളിയുടെ കാലമാണ് ), ഒത്തുകൂടും. കൊച്ചു വാര്‍ത്ത‍മാനങ്ങളുമായി...........കുറച്ചു സമയം. രണ്ടു വര്‍ഷം പെട്ടെന്ന് തന്നെ പോയതറിഞ്ഞില്ല ....

പ്രീഡിഗ്രീ പരീക്ഷയുടെ റിസള്‍ട്ട് വന്നപ്പോള്‍ അവനു സെക്കന്റ്‌ ക്ലാസ് ഉണ്ടായിരുന്നു. ഞാന്‍ ഒരു വിധം പാസായി.... ഞാന്‍ പഠിപ്പില്‍ പിന്നോട്ടും, അവന്‍ മുന്‍പോട്ടും പോയികൊണ്ടിരുന്നു.....! ഡിഗ്രിയ്ക്ക് അവന്‍ അവിടെ തന്നെ തുടര്‍ന്ന് പഠിയ്ക്കാന്‍ തീരുമാനിച്ചു.... മൂന്നു വര്‍ഷം കോളേജില്‍ പോകുമ്പോള്‍ എന്തോ വലിയ കാര്യം (ഒരു മല ചുമക്കുന്നത് ) ......മാതിരിയായിരുന്നു ഞങ്ങളുടെ ഭാവം ....
കാരണമുണ്ട്....എന്റെ വീട്ടില്‍ ആരും കോളേജിന്റെ പടി കണ്ടിട്ടില്ല..... എന്റെ മൂത്ത സഹോദരി പ്രീഡിഗ്രീ കഴിഞ്ഞു ടൈപും ഷോര്‍ട്ട്ഹാന്റും പഠിയ്ക്കാന്‍ പോയി..... അതുപോലെ തന്നെയായിരുന്നു അവന്റെ വീട്ടുകാരും.
ഡിഗ്രിയ്ക്കും അവന്‍ ഫസ്റ്റ് ക്ലാസോടെ പാസായി ....ഞാന്‍ കഷ്ടിച്ചും....പിന്നെ ജോലി തേടിയുള്ള അലച്ചില്‍............ കുറച്ചു നാള്‍ തെക്ക് വടക്ക് നടന്നു.....ആറു മാസം ഒരു ഒരു മെഡിക്കല്‍ ഷാപ്പില്‍, പിന്നെ വക്കീലിന്റെ കൂടെ ഗുമസ്തനായി രണ്ടു വര്‍ഷം. അവന്‍ ഇതിനിയില്‍ ഒരു ട്യൂടോറിയല്‍ കോളേജ് തുടങ്ങി കുറച്ചു പിള്ളേര്‍ക്ക് ട്യൂഷ്യന്‍ എടുക്കാന്‍ തുടങ്ങിയിരുന്നു.....ഒരു പ്രൈവറ്റ് കബനിയില്‍ ചെറിയൊരു ജോലിയും തരപ്പെടുത്തി, അതിലൂടെയെല്ലാം കുറച്ചു സബാദ്യം ....! കൂടെ സാമൂഹ്യസേവനം... ! അവന്റെ കൂടെ നടന്നു ഞാനും അതെല്ലാം കുറച്ചു ഇഷ്ട്ടപെട്ടു തുടങ്ങി.
ഒരു ദിവസം വൈകിട്ട് രാജനെ കണ്ടപ്പോള്‍ ആള്‍ പതിവില്ലാതെ ഒരുപ്പാട്‌ നേരം സംസാരിച്ചു... (എപ്പോഴും കുറച്ചു മാത്രം സംസാരിക്കുക എന്നതായിരുന്നു അവന്റെ രീതി), എന്നാല്‍ അന്നെന്തോ! അവന്‍ ഭയങ്കര മാനസിക വിഷമത്തിലാണെന്ന് എനിക്ക് തോന്നി...... കുറെ നിര്‍ഭന്ധിച്ചപ്പോള്‍ അവന്‍ കാര്യം പറഞ്ഞു! ടൂഷ്യനു വരുന്ന മഞ്ജു എന്ന കുട്ടിയുമായി അവന്‍ വലിയ ഇഷ്ട്ടത്തിലാണ് .......... അവള്‍ ഒരു നായര്‍ കുടുംബത്തിലെ രണ്ടാമത്തെ കുട്ടിയാണ്....മൂത്തവളുടെ വിവാഹം ഇതുവരെ ഒന്നും ആയിട്ടില്ല.... അതിനുമുന്‍പ്‌ ഇവളുടെ കാര്യം അതും ഒരു ഈഴവനുമായി..........! വീട്ടിലറിഞ്ഞാല്‍ ആകെ പ്രശ്നമാകുമെന്നു അവള്‍ത്തന്നെ അവനോടു പറഞ്ഞു. എന്തുചെയ്യണം എന്ന് അവനും മനസ്സിലാവുന്നില്ല. അതാണ്‌ ഈ വിഷമത്തിന് കാരണം. കുറച്ചു കാലം ആരുമറിയാതെ ഇങ്ങനെ പോകട്ടെ എന്ന് ഞാനും പറഞ്ഞു... എന്തെങ്കിലും വഴി നമ്മുക്ക് കണ്ടുപിടിക്കാം....? അങ്ങനെയെല്ലാം അവനെ ആസ്വസിപിച്ചുവെങ്കിലും എന്റെ മനസ്സിലും ഒരു ഭയമുണ്ടായിരുന്നു. നാട്ടുകാരും അവന്റെ വീട്ടുക്കാരും അറിഞ്ഞാല്‍ ആകെ പ്രശ്നമാകുമെന്നു ഞങ്ങള്‍ക്ക് രണ്ടുപേര്‍ക്കും അറിയാം. ക്ലാസിലെ ഒന്ന് രണ്ടു കുട്ടികള്‍ക്കും ഇതെല്ലാം മനസ്സിലായിട്ടുണ്ട്.... ദൈവമേ ഒന്നും വരുത്തല്ലേ....? ഞാന്‍ ഓരോ ദിവസം മനസ്സില്‍ പറഞ്ഞു കൊണ്ടിരുന്നു.....
എന്നാല്‍ ഒരു ദിവസം ഞാന്‍ ഭയന്നപ്പോലെ ആ സംഭവം നടന്നു..... ഒരു ശനിയാഴ്ച ടൂഷ്യന്‍ കഴിഞ്ഞു എല്ലാ കുട്ടികളും പോയിട്ടും മഞ്ജു മാത്രം എന്തോ ശംശയം ചോന്ധിച്ചുകൊണ്ട് അവിടെ തന്നെ നിന്നു...ചില കുട്ടികള്‍ അര്‍ത്ഥവത്തായി ചിരിച്ചുകൊണ്ട് കണ്ണ് കാണിച്ചു പോയി.... കുറെ നേരം രാജനും മഞ്ജുവും അങ്ങനെ സംസാരിച്ചു കൊണ്ട് നില്‍ക്കുബോള്‍........പെട്ടെന്ന് അവളുടെ അച്ഛന്‍ ടൂഷ്യന്‍ ക്ലാസ്സിലേയ്ക്ക് കയറിവന്നു....? എന്താടീ ഇവിടയൊരു രഹസ്യം........? ടൂഷ്യന്‍ കഴിഞ്ഞു എല്ലാവരും പോയിട്ടും നിനക്കെന്താ ഇവനുമായിട്ടു..........? പിന്നെ രാജനോടായി....എന്താ! നീ കുട്ടികളെ പഠിപ്പിക്കാനോ അതോ ചീത്തയാക്കാനാണോ ഇത് തുടങ്ങിയത്..... ? വേറെ ചില പറയാന്‍ കൊള്ളാത്ത വാകുകളും ആ മനുഷ്യന്‍ ദേഷ്യത്തില്‍ വിളിച്ചു കൂവി...(അയാളെ തെറ്റ് പറയാന്‍ പറ്റുമോ....?), എതൊരച്ഛന്റെയും അപ്പോഴത്തെ അവസ്ഥ അതുതന്നെയായിരിക്കും...! ആപ്പോഴേക്കും ശബ്ദം കേട്ട് ചില ആളുകള്‍ അടുത്തെല്ലാം വന്നു കാര്യം അറിയാന്‍ എത്തിനോക്കി..... മഞ്ജുവിന്റെ കൈ പിടിച്ചു അവളുടെ അച്ഛന്‍ അപ്പോള്‍ തന്നെ അവിടെ നിന്നും ഇറങ്ങി....... ഇതെല്ലാം കണ്ടു നിന്ന രാജനും ഒന്നും മിണ്ടാന്‍ പറ്റിയില്ല.....ഇത്ര പെട്ടെന്ന് ഇങ്ങനെയൊന്നു അവനും പ്രതീക്ഷിച്ചു കാണില്ല. എല്ലാം ഒരു സ്വപ്നം പോലെ തോന്നി, ആരോണ്ടുമൊന്നും മിണ്ടാതെ ട്യൂടോറിയല്‍ എല്ലാം പൂട്ടി രാജന്‍ നേരെ വീട്ടിലേയ്ക്ക് പോന്നു.
വൈകിട്ട് എന്നെ കണ്ടപ്പോള്‍ അവന്‍ ഈ കാര്യങ്ങള്‍ എല്ലാം പറഞ്ഞു, വളരെ വികാരാധീനനായി....! പക്ഷെ അവന്റെ വീട്ടില്‍ ഇക്കാര്യം അച്ചനുമ്മമയും മനസ്സിലാക്കിയിരുന്നു....നാട്ടില്‍ ഇങ്ങനത്തെ കാര്യങ്ങള്‍ കാട്ടുതീ പോലെ കത്തിപടരാന്‍ അധികം സമയം വേണ്ട! ഞങ്ങള്‍ ഒന്നുരണ്ടു പേര്‍ ചേര്‍ന്ന് രാജനെ ആശ്വസിപ്പിച്ചു . എന്തായാലും വരുന്നിടത്ത് വച്ച് കാണാം എന്ന് സുഹൃത്തുകളും പറഞ്ഞു. അടുത്ത ദിവസം വലിയ ബഹളങ്ങളില്ലാതെ കടന്നു പോയി.
ആ സംഭവത്തിനു ശേഷം മഞ്ജുവിന്റെ ടൂഷ്യന്‍ ക്ലാസ് നിര്‍ത്തലാക്കി. കൂട്ടുകാരികള്‍ പറഞ്ഞു മറ്റൊരു കാര്യം കൂടി രാജനറിഞ്ഞു! മഞ്ജുവിനെ വീട്ടില്‍ നിന്നു തനിയെ പുറത്തുവിടുന്നില്ല, കോളേജില്‍ പോകുന്നതും വരുന്നതും അച്ഛന്റെ കൂടെയത്രേ...! ഇനിയവളെ കാണാന്‍ എന്താ ഒരു മാര്‍ഗ്ഗം.........?
അങ്ങനെയിരിക്കെ മഞ്ജുവിന്റെ കോളേജ് ഡേ ദിവസം ഞാനും രാജനും കൂടി അവരുടെ കോളേജില്‍ എത്തി.... മഞ്ജുവിനെ കണ്ടു, അവര്‍ സംസാരിയ്ക്കുബോള്‍ ഞാന്‍ ദൂരെ മാറി നിന്നു.....എന്തോ പറഞ്ഞവള്‍ കരയുന്നത് മാത്രം എനിക്ക് കാണാന്‍ കഴിഞ്ഞു. പോരും വഴി തിരക്കിയപ്പോള്‍: അവന്‍ അത് വിശദീകരിച്ചു.... രണ്ടുപേര്‍ക്കും അനോന്യം വിവാഹം കഴിക്കാന്‍ താല്‍പ്പര്യമുണ്ട്....എന്നാല്‍ അവളുടെ വീട്ടില്‍ അച്ഛനും അമ്മയും ഭയങ്കര എതിര്‍പ്പാണ്! നീ അവന്റെ കൂടെ പോയാല്‍ അമ്മയുടെ ശവം മാത്രമേ കാണുകയുള്ളൂവെന്നു ആ അമ്മ കട്ടായം പറഞ്ഞു. അച്ഛനെയും അമ്മയെയും ധിക്കരിച്ചു ഇറങ്ങിപോരാന്‍ അവള്‍ക്കു കഴിയെല്ലെന്നു...? അവളും!
രാജന്‍ ആകെ ധര്‍മ്മസങ്കടത്തിലാണ്..........! അവളില്ലാതെ എനിക്ക് ജീവിക്കാന്‍ പറ്റില്ലെന്നും അവന്‍ പറഞ്ഞു.... ചുമ്മാ നീ വെറുതെ വിഷമിക്കാതെ.... അവള്ളല്ലെങ്കില്‍ മറ്റൊരു നല്ല പെണ്ണിനെ നിനക്ക് കിട്ടും.... എന്തെല്ലാമോ പറഞ്ഞു ഞാനവനെ ആശ്വസിപ്പിക്കാന്‍ ശ്രമിച്ചു.
രണ്ടു ദിവസം അവന്‍ വീട്ടില്‍ നിന്നും ഒന്നും കഴിച്ചില്ല എന്ന് അവന്റെയമ്മ എന്നോട് പറഞ്ഞപ്പോഴാണ് കാര്യത്തിന്റെ ഗൗരവം എനിക്ക് മനസ്സിലായത്‌. ജോലി സ്ഥലത്ത് അനേഷിച്ചപ്പോള്‍ രാജന്‍ രണ്ടു ദിവസമായി വന്നിട്ടില്ല എന്നവിടത്തെ ജോലിക്കാരന്‍ പറഞ്ഞു, ടൂഷ്യന്‍ ക്ലാസിലും ഒന്ന് രണ്ടു ദിവസം ഒന്നും പറഞ്ഞു കൊടുക്കാതെ കുട്ടികളെ പറഞ്ഞു വിട്ടു. ഇടയ്ക്ക് അവളെ കാണാന്‍ കോളേജില്‍ പോയി...ഇന്റെര്‍വെല്‍ സമയത്ത് കണ്ടുവെന്നും...ഈ കാര്യം വീട്ടിലറിഞ്ഞു അവളെ അമ്മ ഒരുപ്പാട്‌ വഴക്ക് പറഞ്ഞുവെന്നും...കേട്ടു.! അച്ഛനെയും അമ്മയെയും ധിക്കരിച്ചു ഇറങ്ങിപോരാന്‍ അവള്‍ക്കു കഴിയെല്ലെന്നും, ഇനിയെന്നെ കാണാന്‍ ഇവിടെ വരരുതെന്ന് കൂടി അവള്‍ അവനോടു പറഞ്ഞു.
ദൈവമേ..! അവനു നല്ല ബുന്ധി തോന്നി അവളെ മറക്കാന്‍ കഴിയട്ടെ എന്നായിരുന്നു അപ്പോഴെല്ലാം എന്റെ പ്രാര്‍ത്ഥന. പക്ഷെ....അടുത്ത ദിവസം പുലരുന്നത്.... ആ നടുക്കുന്ന വാര്‍ത്തയുമായിട്ടാണ് വെളുപ്പിനെ നേരത്തെ എണീല്‍ക്കുന്ന രാജന്റെ അച്ഛന്‍ റൂമില്‍ നോക്കിയപ്പോള്‍ അവനെ കാണാതെ.... പുറത്തെല്ലാം നോക്കി... കുളിപുരയിലും, കക്കൂസ്സിലും കാണാതായപ്പോള്‍ രണ്ടുപേര്‍ക്കും ആകെ പരിഭ്രമമായി പുറത്തെ പറബിലേയ്ക്കിറങ്ങി.... അയല്‍വക്കത്ത് എല്ലാവരും ഉണ൪ന്നിട്ടില്ല.... ശേഖരേട്ടന്‍ മുറ്റത്തെ മാവിന്‍ ചുവട്ടില്‍ കൂടി വേഗത്തില്‍ അടുത്ത വീട്ടിലേയ്ക്ക് കടക്കുകയായിരുന്നു... എന്തോ തലയില്‍ മുട്ടിയപ്പോള്‍ മുകളിലേയ്ക്ക് നോക്കിയതും...! എന്റെ മോനെ എന്നൊരു നിലവിളിയോടെ... കീഴെ ഇരുന്നു.... മുറ്റത്തെ മാവില്‍ തൂങ്ങി കിടക്കുന്ന രാജന്റെ മൃതശരീരം ഇപ്പോഴും ആ മനസ്സില്‍ നിന്ന് മാഞ്ഞിട്ടില്ല...


ഒരു പ്രേമ നൈരാശ്യത്തില്‍ അവസാനിക്കേണ്ടതല്ലായിരുന്നു ആ ജീവിതം....! മറ്റു സ്വന്ത ബന്ധങ്ങള്‍ മറന്നു അവന്‍ അങ്ങനെ ഒരു വഴി തിരഞ്ഞെടുത്തപ്പോഴും....മറ്റെല്ലാവരും അവനെ കുറ്റപ്പെടുത്തുംബോഴും എനിക്കവനെ സ്നേഹിക്കാനെ കഴിഞ്ഞുള്ളു... എന്റെ മനസ്സിലുള്ള....സുഹൃത്തിനെ ഒരിയ്ക്കലും, മനസ്സുകൊണ്ടുപ്പോലും നോവിക്കാന്‍ എനിക്കു കഴിയില്ലല്ലോ...!

2011, ഒക്‌ടോബർ 20

ശിഷ്ടം! മറ്റൊരുതീരം നിനക്കിനിയും...?


ശേഷിക്കുമോ...! മറ്റൊരുതീരം നിനക്കിനിയും ...?
കോടാനുകോടി വർണ്ണങ്ങൾ ചാലിച്ചെഴുതിയ ജീവനിൽ...
മുങ്ങിതപ്പുന്ന! പൂർവ്വസ്മ്രുതിയിലൊരു തോന്നൽ...,
കച്ചിത്തുബുകൾ ഒരു പിടി...എന്നാൽ,
യധ്യാർത്ഥ്യത്തിന്റെ പൊള്ളുന്ന പുറം തോടിൽ ഉൾവലിയുന്ന നപുംസകങ്ങൾ...!
അഹന്തയുടെ മൂടുപടം ചൂടിയ മനുഷ്യക്കോലങ്ങൾ!
ഈ ഭൂമിയിൽ അരങ്ങ് വാഴുംബോൾ, ഒരു തരിവെട്ടം!
തിരഞ്ഞെത്തിയതവിടെയോ...?

ഇവിടെ നിന്റെ സ്വപ്ങ്ങൾക്ക് ചിറകുകൾ വളരട്ടെ...!
ഇവിടെ നിന്റെ മോഹങ്ങൾ പൂവണിയട്ടെ...!
അനുഭൂതമായ ജീവിതസബത്തിൽ നിന്ന്
നിന്റെ മനസ്സിൽ താങ്ങും തണലും ലഭിക്കട്ടെ...!
ശാഖകളായ ശാഖകൾ മുറിച്ചുമാറ്റിയാലും! നിനക്ക്
നിന്റെ വിശ്വാസത്തിൻ കാതൽ!
പുതിയ ശാഖകളും, ഇലകളും, പൂക്കളും സമ്മനിക്കട്ടെ...