2011, സെപ്റ്റംബർ 13

എന്റെ ചിന്തയും അധീനതയും

സുഹ്രുത്ത് ബന്ധങ്ങളിൽ നിന്നും രക്ത ബന്ധങ്ങൾ വേറിട്ട് നില്ക്കുന്നു. ഏറെ പേരും ഞങ്ങളുടെതെല്ലാം ഷ്രേഷ്ട്ടമാണെന്ന് കാണിക്കാൻ ബുന്ധിമുട്ടുന്നവർ ആണ്.


ഉറ്റ സുഹൃത്തിനെ... അറിഞ്ഞു കൊണ്ട് വേദനിപ്പിക്കുക...!
സ്വയമതില്‍ ആഹ്ലാദം കണ്ടെത്തുക...(സാഡിസം)!
അങ്ങനെയൊരു മാനസികാവസ്ഥയിലേക്ക് ഞാനും അധ: പതിക്കുന്നുവോ...?
മനസ്സിലെ ദു:ഖങ്ങള്‍ പങ്ക്കുവെയ്ക്കാന്‍ ഞാന്‍ ഒരിക്കലും തയ്യാറല്ല...
അതിനാര്‍ക്കും സമയമുണ്ടെന്ന് തോന്നിയിട്ടില്ല...!


എന്റെ കുറിപ്പുകള്‍ നിന്നിലെ സവ്ഹൃധം നുകരുന്നു....
എന്റെ ദുഃഖങ്ങള്‍ നീയുമായി പരാതി പറയുന്നു....
മോഹന വാഗ്ദാനങ്ങള്‍ എന്നിക്കിന്നന്യമാണ് !
സുന്ദരസ്വപ്നങ്ങള്‍ എന്റെ വിഹ്വലതയും...!
സ്നേഹം മാത്രം നീ കാംക്ഷിക്കുന്നുവെങ്കില്‍ നമ്മുക്കീ സവ്ഹൃധം തുടരാം..?

ദിവസങ്ങള്‍? വീണ്ടും ആവര്‍ത്തന വിരസത....!
ഉദയം, അസ്തമയം...., ദിനചര്യകള്‍...!
അനഖനെ നമിക്കുക...തോഴനെ ആസ്വസ്സിപ്പിക്കുക...
മോഹങ്ങളേ തഴുകി അതീധ്രിയ ഭൂതകാലം...

അത്മപരിത്യാഗം ചെയ്ത സൂതനെപോല്‍ നാളെയുടെ അസ്ഥിതം?
ബുന്ധിരാക്ഷസന്മാരായ ചില കപട വേഷധാരികള്‍...!
ഏകമായ വിധംസ്വനം! അവരുടെ കൈകളില്‍...?
കോടികള്‍ കൊയ്യുന്ന ഭിക്ഷുക്കള്‍ കണ്ണില്‍ ഉണ്ണിയാവും കാലം...!


യധാർത്ഥ സ്നേഹം ഇവിടെ മരിച്ച് തുടങ്ങിയിരിക്കുന്നു. കാപട്യത്തിനും, കൊള്ളകൾക്കും, ക്രൂരതയ്ക്കും നേരെ കണ്ണടയ്ക്കുന്നവർ...!!! സത്യത്തിനു നേരെ വിരൽ ചൂടാൻ മടിയ്ക്കുന്ന കാലം!, മനശാസ്ത്രത്തിന്റെ ആഴങ്ങളിൽ പരതിയാൽ എല്ലാ മാനറിസങ്ങളും ചിത്തഭ്രമത്തിന്റെ ലക്ഷണമാണെന്നു കാണാം.





തുടരും...