2010, ഡിസംബർ 8

ശരിയും തെറ്റും...?



ഒരു നീണ്ട ഇടവേളയ്ക്കുശേഷം ഓരോ൪മക്കുറിപ്പ്, അതുമാത്രമാണോ...? ഒരുപക്ഷെ മനസിന്റെ താഴെത്തട്ടില്‍ പെട്ടന്നുണ്ടാകുന്ന വികാരവായ്പിന്റെ ഒരു അല. "അല്ലെങ്കില്‍" മറന്നിട്ടില്ല എന്ന് തോന്നിപ്പിക്കാന്‍ തക്കവണ്ണം ഒരു പ്രഹസനം!


അതുമല്ലെങ്കില്‍ ഒരു പുസ്തകം തുറന്നുവെച്ച്‌, അക്ഷരങ്ങളെ വെല്ലുവിളിച്ച് ഒരു പ്രണയദുരന്തം വായിച്ചു മിഴിയടയുബോള്‍, മനസ്സ് ഒരു "ടൈറ്റാനിക്" മുങ്ങുന്നതുപ്പോലെ...!




ഇരുവരുടെയും കാഴ്ച്ചപ്പാടുകളുടെ ഇടയില്‍ പണ്ടെങ്ങോ മനുഷ്യന്‍ തന്നെ ഉണ്ടാക്കിയെടുത്ത ധ്രുവീകരണതിലൂടെയും, വിഭാഗീയതയിലൂടെയും, ഉടലെടുത്ത പ്രളയജലത്തിന്റെ നിബന്ധനകളെക്കുറിച്ച് പാരമ്പര്യത്തിന് ആരോ യഥാസ്ഥിധികത്തിന്റെ (Established custom ) പുതപ്പു നല്‍കിയതിന്റെ പിന്തുടര്ച്ചയോ... എന്താവാം...?


ശൈശവം, ബാല്യം, കൗമാരം അവശേഷിക്കുന്ന യൗവനവും, കുഴിച്ചിട്ട ചിന്തകളെയും മാന്തിനോക്കു എല്ലാം മുളച്ചിട്ടുണ്ടാവും...! ആരൊക്കെയോ, നിരാശയുടെ മൂടുപടമിട്ടു, ആരെയോ കാത്തിരിക്കുബോള്‍ ഞാന്‍ പറയട്ടെ! അത് വിണ്ഢിത്തം,...... അല്ലേ..?


ആരെയും കാത്തിരിക്കാതെ, പരിഭവത്തിന്റെ പുറംച്ചട്ടകള്ളില്ലാതെ, കടക്കണ്ണില്‍ കവിത കുറിയ്ക്കാതെ, ഇററുവീഴാന്‍ കണീ൪കണങ്ങളില്ലാതെ, മയക്കുന്ന സ്വപ്‌നങ്ങള്‍ ഇല്ലാതെ, ആരെയും സ്നേഹിക്കാതെ, മൗനം മാത്രം വാചാലമായി കാണുന്ന മനുഷ്യന്‍ വിന്ധ്യാനോ.......? അതോ, വിണ്ട്ടിയോ........?


വെക്തമായി പറഞ്ഞാല്‍ “അവനവന്‍ സ്വയം പൂർണ്മായി അംഗീഗരിക്കുന്നുണ്ടെങ്കിൽ‍ മാത്രമെ മറ്റൊരാളെ തനിക്കു സ്നേഹിക്കാന്‍ കഴിയൂ”. കാരണം ഒരാളെ സ്നേഹിക്കാനും മനസ്സിലാക്കാനും എല്ലാ അര്‍ത്ഥത്തിലും ഉള്‍കൊള്ളാന്‍ കഴിയുബോള്‍ മാത്രമാണ് അയാളെ നമ്മള്‍ക്ക് സ്നേഹിക്കാന്‍ കഴിയുക, (ഏതു അവസ്തയിലും, ഏതൊരാളെയും ! രക്തബന്ധങളും ഇതിനു പുറമെയല്ല). തന്റെ കാര്യത്തില്‍ അന്ധവും ബാലിശവുമായ സ്നേഹപ്രകടനം ( sentimental Idiosy) ഒപ്പം നില്‍ക്കുന്നു അല്ലേ...? ഇത് ശരിയാണ് ചിലരില്‍ മാത്രം!


അനുരാഗത്താല്‍ അന്ധനായ ഒരാള്‍ എന്തും സഹിക്കാന്‍ തയ്യാറാകും, എന്തു വിട്ടു വീഴ്ചക്കും ഒരുക്കമാകും; ത്യാഗമനോഭാവത്താല്‍ വെക്തിത്വം അലിഞ്ഞലിഞ്ഞു ഇല്ലാതാകും. അവിടെ നഷ്ടം അയാള്‍ക്കാണ് ; കാരണം, സ്നേഹിക്കുന്നയാൾക്കുവേണ്ടി എല്ലാം അടിയറവയ്ക്കുന്നു. അതിനു സമാന്തരമായി സ്വന്തം ഇഷ്ട്ടാനിഷ്ടങ്ങള്‍ തുറന്നുപറയാന്‍, സ്വന്തം വികാരങ്ങള്‍ വെളിപ്പെടുത്താന്‍, അയാള്‍ ഭയപ്പെടുന്നു. ഇത്തരം വിധേയത്തങ്ങള്‍ സ്നേഹിക്കാനും സ്നേഹിക്കപ്പെടാനും കൊള്ളാത്തവരായി ഇരുവരെയും മാറ്റുന്നത്........." ഇതിനു പുറമെയാണ്".





സൗഹൃദങ്ങളും, സ്നേഹബന്ധങ്ങളും, എല്ലാവര്‍ക്കും ഒരേ വൈകാരിക അനുഭവങ്ങളല്ല നല്‍കുക...! വെക്തിത്വം, ഇഷ്ട്ടാനിഷ്ടങ്ങള്‍ അനുസരിച്ച് അവ പ്രകടിപ്പിക്കുന്ന രീതിയും അനുഭൂതിയും വെത്യസ്തമായിരിക്കും. ആളുകള്‍ പെട്ടെന്ന് പരിച്ചയപെടുകയും, അടുക്കുകയും ചെയുന്നത് ഉന്മേഷവും, പ്രസരിപ്പും ഉള്ളവരോടാണ്. അതായത്, പുറമെയെങ്കിലും തുറന്ന മനസ്സിന്റെ ഉടമയെന്ന് തോന്നിക്കുന്നവരോട്; ദുഖം, കോപം, വിഷാദം, വിരസത, അസംതൃപ്തി, എന്നിവ വെക്തമാക്കൂന്ന മനോഭാവമുളളവരോട് അടുക്കാന്‍ ആളുകള്‍ മടിയ്ക്കുന്നു...! ഗൗരവക്കാര്‍ എന്ന് വിശേഷിപ്പിക്കുന്ന ഇത്തരം ആളുകള്‍ ; അധികം സൗഹൃദങ്ങള്‍ കൊണ്ടുനടക്കാന്‍ ആഗ്രഹമില്ലാത്തവരായിരിക്കും, അതവരുടെ അനുഭവങ്ങളിലൂടെ, ജീവിതരീതിയിലൂടെ മനസ്സിലാക്കാം. ഈ കാരണം കൊണ്ട് ഇക്കൂട്ടര്‍ക്ക് (ഗൗരവസ്വഭാവമുള്ളവര്‍ക്ക്) സൗഹൃദങ്ങളോ, സ്നേഹബന്ധങ്ങളോ, പെട്ടന്നുതുറന്നുകിട്ടാറില്ല. അപൂര്‍വമായി ഉണ്ടാകുന്ന സുഹൃത്തു ബന്ധങ്ങളാകാട്ടെ! തുടര്‍ന്നുകൊണ്ടുപോകാന്‍ ഇവര്‍ വളരെ പരിശ്രമിക്കേന്ടിവരുന്നു...

ചിലരെ അടുക്കുന്നതില്‍ നിന്ന് അകറ്റി നിര്‍ത്തുന്നത് ഭാഷയാണ്, നേരത്തെ പറഞ്ഞ വെക്ത്തിത്വവിശേഷണങ്ങളുടെ, പ്രേരണയാലോ...? കൂടുതല്‍ ആലോചനയില്‍ മുഴുകുന്നവരോ...? സാധാരണ ആചാരവാക്കുകളും, കുശലാനേഷണങ്ങളും, വേണ്ടപ്പോലെ പ്രയോഗിക്കാന്‍ അവര്‍ക്ക് കഴിയാതെ പോകുന്നു...! സുഹൃത്തുക്കളെ കാണുമ്പോള്‍, സ്വാഭാവികമായി ചിരിക്കാനോ, തികച്ചും സാധാരണ മട്ടില്‍ കാര്യങ്ങളെ കുറിച്ച് സംസാരിക്കാനോ കഴിയാതെ പോകുന്നു....!



വെക്തിത്വത്തിന്റെ കാര്യത്തില്‍ തികച്ചും വെത്യസ്തരായിരിക്കുബോഴും; ഇഷ്ടാനിഷ്ടങ്ങളുടെ കാര്യത്തില്‍ ഇരുധ്രുവങ്ങളില്‍ നില്‍ക്കുബോഴും, സാധാരണ ഭാവങ്ങളില്‍ നമ്മള്‍ ഒരു ദിക്കിലാണ് അല്ലേ ...?


സത്യത്തെ തലചോറുകൊണ്ട് കാണുന്നവര്‍ക്ക് ചിരിക്കാന്‍ തോന്നും, ഹൃദയം കൊണ്ടാറിയുന്നവര്‍ക്ക് കരയാനേ കഴിയൂ...!


ജീവിതത്തെ അതിവൈകാരികമായല്ലാതെ, (deep imotion ) നോക്കിക്കാണുമ്പോള്‍, സത്യങ്ങളെ നര്‍മ്മബോധത്തോടെ കാണുമ്പോള്‍, മനസ്സിന് ലാഘവം തോന്നും...! തമാശയും പൊട്ടിച്ചിരിയുമൊക്കെ വിലകുറഞ്ഞവയാണെന്നെ മനസിലാവുകയുള്ളൂ.


സൗഹൃദ - സ്നേഹ ബന്ധങ്ങളുടെ തുടക്കവും , നിലനില്‍പ്പും, തുടര്‍ച്ചയും നിര്‍ണയിക്കുക ആശയവിനിമയമാണല്ലോ...?

അഭിപ്രായങ്ങളൊന്നുമില്ല: