2011, മേയ് 26

"അലസത"

രാത്രിയില്‍ പെയ്ത മഴയുടെ-
ഈണത്തില്‍ മനം കുളിരണിയുബോള്‍...!
കാലത്തിന്‍ വികൃതിതന്‍ മടിത്തട്ടില്‍-
സ്മൃതി ഗീതത്തില്‍ വേദന...!

വിധൂരതയിലെ ഓര്‍മ്മകള്‍ വിഷാദമഴയായി-
മനം നിറയെ പെയ്തിറങ്ങി....!
കഴിഞ്ഞ കര്‍ക്കിടകം നല്‍കിയ വേദന-
മനസ്സില്‍ നുറുങ്ങുന്ന നൊബരം...!

മഴകാത്തു നിന്ന വേഴാബല്‍ പോല്‍ ഞാനറിയാതെ-
ഉമ്മറപടിയിലേയ്ക്കെനുണ്ണി നിരങ്ങി ഇറങ്ങവേ...!
ഇരുള്‍ കീറിവന്നൊരിടിമിന്നല്‍-
ആ പ്രാണന്‍ കവരുബോള്‍...!

എന്റെ കണ്ണുകള്‍ വിധൂരദര്‍ശനിയില്‍ ഓടുന്ന -
പരമ്പരയില്ലായിരുന്നില്ലേ...?


2011, മേയ് 25

കാലം

കാലം തീര്‍ത്തൊരു കളിത്തൊട്ടിലില്‍
കുഞ്ഞായ് പിച്ചവെച്ചു ഞാന്‍ നടക്കവേ....
വഴുതി വീണുമെണീററുംനടക്കുവാന്‍ ശ്രമ്മിയ്ക്കും-
നേരത്ത് അറിഞ്ഞില്ല! മോഹങ്ങള്‍ വിതച്ച പാടത്ത്
കിളി൪ത്തതെല്ലാം മേഘ പടലങ്ങളായിരുന്നു..

അമ്മതന്‍ മടിയിലെ ചൂടിലുറങ്ങും നേരം
രാത്രിയുടെ മര്‍മ്മരം! കുളിര്‍ തെന്നലായ്...
ഈണത്തില്‍ കേട്ട താരാട്ട് പാട്ടില്‍-
മറഞ്ഞു നില്‍ക്കും കാലയവനിക.....

വിഷ ജന്തുക്കള്‍ ഇഴയും കാലമിത്....
അറിഞ്ഞു നീ നോവാതെ പോകിലും!
കാത്തീടുന്നു! നിന്റെ പ്രാണനെ കൊത്തിയകറ്റാന്‍
എന്റെ കുഞ്ഞേ........നീ നിന്നെ കാത്തു കൊള്‍ക!
ഈ അമ്മതന്‍ നോവറിഞ്ഞു കൊള്‍ക.