2010, നവംബർ 26

എന്റെ സ്വന്തം ഊര്‍മിള





ഊര്‍മിള : നീയല്ലേ പറഞ്ഞത് കറുത്ത മറുകുള എന്റെ മുഖം കാണാന്‍ വളരെ നോഹരമാണെന്ന്...?ആ നീ തന്നെ പറയുന്നു എന്റെ മുഖം കാണുബോള്‍ നിനക്ക് ബ്രാതു വരുന്നെന്നു!


ശ്രീധര്‍ : "അതെ" അതെല്ലാം പഴയ ഓര്‍മകളായി മാത്രം മനസില്‍ ശേഷിക്കുന്നവ....!

അത് മാത്രമല്ല നിന്നെ ഞാന്‍ ആദ്യമായ് കണ്ടതും നമ്മള്‍ തമ്മില്‍ അടുത്തതും എല്ലാം... എല്ലാം....! ചന്ദനകുരിയണിഞ്ഞ ആ മുഖവും ആദ്യമായ് നീ തന്ന പുഞ്ചിരിയും ഇപ്പോഴും എന്റെ മനസ്സില്‍ മായാതെ കിടക്കുന്നു.
നിന്നെ ഞാന്‍ ആദ്യമായ് കാണുന്നത് നമ്മുടെ അടുത്തുള്ള ദേവിക്ഷേത്രത്തിന്റെ പ്രധാന വാതില്കല്‍ വച്ചാണ്, നിന്റെ കൂടെ ആ കൂടുക്കാരിയും (മിനി) അവള്‍ എന്റെ സഹോദരിയുടെ കൂടെ ഡിഗ്രിയ്ക്ക് പഠിച്ചിരിന്നു. ഒന്ന് രണ്ടു പ്രാവശ്യം വീട്ടിലും വന്നിടുണ്ട്.

അടുത്ത നാള്‍ നിന്നെ തനിയെ കണ്ടപ്പോള്‍ ഞാന്‍ ഞാനറിയാതെ അവളുടെ വിവരം നിന്നോട് തിരക്കി. വെറുതെ നീയുമായ് സംസാരിക്കാന്‍ ഞാന്‍ കണ്ട പോംവഴി.

പിന്നീട് മുടങ്ങാതെ ഞാന്‍ ക്ഷേത്രത്തില്‍ വരാന്‍ തുടങ്ങി. എന്തിനെയോ തേടിയുള്ള മനസ്സിന്റെ ആഗ്രഹം...തടയാന്‍ ശ്രമിച്ചില്ല.


വീണ്ടും നമ്മള്‍ പലതവണ പല സ്ഥലങ്ങളില്‍ പലപ്പോഴായി തനിയേയും, അല്ലാതെയും കണ്ടുമുട്ടി. ആ കൂടിക്കാഴ്ചകള്‍ പതുക്കെ സ്നേഹത്തിലെയ്ക്കും, പിന്നീട് വര്‍ണിക്കാന്‍ പറ്റാത്ത (പ്രേമമെന്നോ) ഒരുനാള്‍ കൂടി കാണാതിരിക്കാന്‍ പറ്റാത്ത മറ്റൊരവസ്തയിലേയ്ക്കും വളര്‍ന്നു.
"അന്നെല്ലാം നിന്റെ നിഷ്കളങ്കമായ മുഖത്തേയ്ക്കു നോക്കി ഞാന്‍ പറയുമായിരുന്നു! കറുത്ത മറുകുള ആ മുഖം കാണാന്‍ വളരെ മനോഹരമാണെന്ന്".


ആദ്യമായ് നീയെന്റെ വീട്ടില്‍ വന്നപ്പോള്‍, എന്റെ വീട്ടുക്കാരുടെ മുന്‍പില്‍, നമ്മള്‍ മൂന്നുപേരും തകര്‍ത്തഭിനയിച്ച രംഗങ്ങള്‍, ഇപ്പോഴും എന്റെ മനസ്സില്‍ മായാതെ കിടക്കുന്നു. നിന്റെ പഴയ കൂട്ടുക്കാരി അന്ന് നമ്മളെ ഒരുപാട് സഹായിച്ചു. തുടര്‍ന്ന് നിന്റെ വീട്ടിലും അതുപോലെയുള്ള രംഗങ്ങള്‍ അരങ്ങേറുകയുണ്ടായി.


കുറച്ചു വര്‍ഷങ്ങള്‍ നമ്മള്‍ രണ്ടുപേരും സ്വതത്രരായി പറന്നുനടന്നു...!

ബീച്ചുകള്‍, സിനിമ കൊട്ടകകള്‍, പാര്‍ക്കുകള്‍ അങ്ങനെ എവിടെയെല്ലാം...?


കൈകോര്‍ത്തു നടക്കുന്ന നമ്മളെ നോക്കി, അസൂയയോടെ പിറുപിരുക്കുകയും, നെടുവീര്‍പ്പിടുകയും ചെയുന്നവരെ നമ്മള്‍ കണ്ടില്ലെന്നു നടിച്ചു. നിസ്സാര കാര്യങ്ങള്‍ക്കായ് രണ്ടുപേരും വഴക്കുകൂടി, അനോന്യം മിണ്ടാതിരുന്നു! ചിലപ്പോള്‍ നിമിഷങ്ങളോളം, മറ്റു ചിലപ്പോള്‍ മണിക്കൂറുകളോളം, അതില്‍ കൂടുതല്‍ മിണ്ടാതിരിക്കാന്‍ രണ്ടുപേര്‍ക്കും കഴിയില്ലായിരുന്നു. ഒരേ പാത്രത്തില്‍ നിന്നും ഭക്ഷണം കഴിച്ചും, അന്നോന്യം വാരികൊടുത്തും, വായില്‍നിന്നും എടുത്തു കഴിച്ചും നമ്മള്‍ സ്നേഹം പങ്കുവെച്ചു.

"അന്നെല്ലാം നീയെനിക്കെല്ലാമായിരുന്നു! "എന്റെ അമ്മയെയോ,,,അച്ഛനെയോ...ഇത്രകണ്ട് ഞാന്‍ സ്നേഹിച്ചിട്ടുണ്ടോ എന്നറിയില്ലാ"...?

എല്ലാവരുടെയും അനുഗ്രഹത്തോടെ നമ്മുടെ വിവാഹം മോശമല്ലാത്ത രീതിയില്‍ നടന്നപ്പോള്‍, നിന്നെക്കാള്‍ കൂടുതല്‍ ഞാനാന്നു സന്തോഷിച്ചത്‌. എന്നാല്‍ പഴയ കാര്യങ്ങള്‍ വിസ്മരിച്ചുകൊണ്ട്‌ വിവാഹ ശേഷം നീയൊരു പുതിയ തലത്തിലേയ്ക്ക് മാറുകയായിരുന്നു.


എന്റെ കാര്യങ്ങളില്‍ ശ്രദ്ധിക്കാനോ, എനിക്കുവേണ്ടി ഒരു നേരം നല്ല ഭക്ഷണം ഉണ്ടാക്കിതരുന്നതിലോ നീ താല്‍പ്പര്യം കാട്ടിയില്ല. നീയെന്റെ സ്വനധര്യവും ജോലിയും സ്വകര്യങ്ങളും സബത്തും മാത്രമാണ് ആഗ്രഹിച്ചത്‌. എന്റെ പ്രശ്നങ്ങളെ മനസ്സിലാക്കാന്‍ ഒരിക്കലും നീ ശ്രമിച്ചിട്ടില്ലാ. എന്റെ വയസ്സായ അച്ഛനെയോ! അമ്മയെയോ, നിനക്ക് സ്നേഹിക്കാന്‍ കഴിഞ്ഞില്ല. പിന്നെ അങ്ങനെ....ആ..ഹാ...

ഊര്‍മിള : (ശ്രീധറിന്റെ വായ മൂടികൊണ്ട്),...മതി പറഞ്ഞതുമതി...


ശ്രീധര്‍: (ഊര്മിള്യെ കെട്ടിപിടിച്ചുകൊണ്ട് ....) ഇനിയെങ്കിലും നീയെന്റെ മാത്രമാകുക. എന്റെ മാത്രം....

2 അഭിപ്രായങ്ങൾ:

Nikhi പറഞ്ഞു...

അപ്പൊ നല്ല ഭക്ഷണത്തിനാണോ ശ്രീധരാ നീ ഊര്‍മ്മിളയെ സ്വന്തമാക്കിയത് ...എന്നാല്‍ നല്ലൊരു വേലക്കാരിയെ നോക്കാമായിരുന്നില്ലേ..അച്ഛനും അമ്മയ്ക്കുംയും ഹോം നേഴ്സിനെയും (ഊം അല്പം കാശ് മുടക്കുണ്ട് എന്നത് ശരിതന്നെ)

ബെഞ്ചാലി പറഞ്ഞു...

സ്വാർത്ഥചിന്താ തീരങ്ങൾ…